Recent-Post

പുല്ലമ്പാറയിൽ സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് ഒരാൾ മരിച്ചു

വെഞ്ഞാറമൂട്: പുല്ലമ്പാറയില്‍ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുപൊട്ടിച്ചു പാറമട തൊഴിലാളി മരിച്ചു. തേമ്പാമ്മൂട് വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍(46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഏറെ നാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് മരളീധരന്‍. ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുവിന് തീകൊളുത്തിയ ശേഷം ഭാര്യവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കയറുന്ന വഴിയില്‍ വീണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലിസ് കേസെടുത്തു.


  


  


    
    

    


Post a Comment

0 Comments