കൊട്ടാരക്കര: കിഴക്കേത്തെരുവ് പറങ്കാംവിള വീട്ടിൽ ബാബുവിന്റെ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും 3 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലിയൂർ കേളേശ്വരം വട്ടവിള വീട്ടിൽ രാജേഷ് (35) ആണ് പിടിയിലായത്. ഇയാൾ നിലവിൽ തെന്നൂർ അരയക്കുന്ന് മുറിയിൽ തോട്ടരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുകയാണ്. മോഷണ വിവരം അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് കൊട്ടാരക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടുകാർ ചികിത്സക്കായി എറണാകുളത്ത് പോയ സമയം നോക്കി പ്രതി വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. തെന്നൂരിലെ വീട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതലുകൾ പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.