Recent-Post

കേരള പോലീസിൽ സ്പോർട്സ് വിഭാഗത്തിൽ ഹവിൽദാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പോലീസിൽ സ്പോർട്സ് വിഭാഗത്തിൽ ഹവിൽദാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നീന്തൽ ഭാഗത്തിൽ സ്ത്രീകൾക്ക് മാത്രവും ഹാൻഡ്ബോൾ ഫുട്ബോൾ എന്നിവയിൽ പുരുഷന്മാർക്ക് മാത്രവും അത്‌ലറ്റിക്, ബാസ്ക്കറ്റ് ബോൾ, സൈക്ലിങ്, വോളിബോൾ എന്നിവയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 10-ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, സായുധ പോലീസ് സേനാഭവൻ, പേരൂർക്കട തിരുവനന്തപുരം 5 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങൾ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫേസ്ബുക്ക്‌ പേജിലും കേരള പോലീസിന്റെ വെബ്സൈറ്റിലും ലഭിക്കും.



R 

  


    
    

    


Post a Comment

0 Comments