Recent-Post

പ്രശസ്‌ത നടി ചിത്ര ചെന്നൈയില്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത നടി ചിത്ര (56) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.


1965 ഫെബ്രുവരി 25ന് കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്‌തു. ശ്രുതി മകളാണ്. അമ്മ ചെറുപ്പത്തിലെ മരിച്ചു.

തമിഴില്‍ ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെത്തി. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, മിസ്റ്റർ ബട്ട്‌ലർ, മഴവില്ല്, ആറാം തമ്പുരാന്‍, അസ്ഥികള്‍ പൂക്കുന്നു,ദേവാസുരം തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന സിനിമകൾ. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു.

  


  


    
    

    


Post a Comment

0 Comments