രണ്ടായിരം കേന്ദ്രത്തിൽവരെ വാക്സിനേഷൻ നടന്നിരുന്നിടത്ത് തിങ്കളാഴ്ച 987 കേന്ദ്രത്തിലേ ഉണ്ടായുള്ളൂ. കേന്ദ്രം കൂടുതൽ വാക്സിൻ അനുവദിച്ചില്ലെങ്കിൽ വാക്സിനേഷൻ പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
1.29 കോടി പേർക്ക് ആദ്യഡോസും 56 ലക്ഷംപേർക്ക് രണ്ടാം ഡോസും നൽകി. 36.95 ശതമാനം പേർ കുത്തിവയ്‌പെടുത്തു. ജനസംഖ്യാനുപാതികമായി ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. രണ്ടാം ഡോസിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. 18നുശേഷം കൂടുതൽ വാക്സിൻ ലഭ്യമായിരുന്നു. വാക്സിൻ പരമാവധി ഉപയോഗിച്ച് വേഗത്തിൽ നൽകിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
സംസ്ഥാനത്തെ വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ കോവിൻ പോർട്ടലിലുണ്ട്. ഇത് സുതാര്യമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം 60 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.