Recent-Post

കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: മുംബെയ് നഗരത്തിലും മഹാരാഷ്ട്ര മേഖലയിലും കനത്തമഴയും കല്ല്യാണിൽ റെയിൽവേ പാതയിലേക്ക് മണ്ണിടിഞ്ഞ് വീണതും മൂലം കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് നിസ്സാമുദ്ദീനിലേക്കുള്ള രാജധാനി, എറണാകുളത്തുനിന്നുള്ള ഒാഘ, തിരുവനന്തപുരത്തുനിന്നുള്ള നിസ്സാമുദ്ദീൻ എക്സ്‌പ്രസ്, എറണാകുളം-നിസ്സാമുദ്ദീൻ, തിരുവനന്തപുരത്തുനിന്നുള്ള കുർള എന്നിവ റദ്ദാക്കി. കൊച്ചുവേളി -ഇൻഡോർ, നിസ്സാമുദ്ദീൻ - എറണാകുളം, ലോകമാന്യതിലക് - തിരുവനന്തപുരം, വേരാവൽ - തിരുവനന്തപുരം, ചണ്ഡീഗഡ് - കൊച്ചുവേളി, തിരുനെൽവേലി - ഗാന്ധിധാം തുടങ്ങിയവ തമിഴ്നാട്ടിലൂടെ വഴിതിരിച്ചുവിട്ടു. ഇതിനു പുറമെ നിരവധി ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചിട്ടുണ്ട്.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments