
ടിപിആര്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടപടികള്‍ തുടരും. കേരളത്തിലെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രണ്ടാം തരംഗം കേരളത്തില്‍ ആരംഭിച്ചത് ഏപ്രില്‍ പകുതിക്കു ശേഷമാണ്. രണ്ടാം തരംഗം മൂര്‍ച്ഛിച്ചത് മേയ് 12നാണ്. ഐസിഎംആറിന്റെ സിറോ സര്‍വേയില്‍ 42 ശതമാനം പേര്‍ക്കാണ് കേരളത്തില്‍ ആന്റിബോഡിയുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു രീതിയിലാണ് ശരീരത്തില്‍ ആന്റിബോഡി ഉണ്ടാവുക. ഒന്ന് രോഗം വന്ന് അതിന്റെ പ്രതിരോധമായി ആന്റിബോഡി ഉണ്ടാകും, രണ്ട് വാക്സിനേഷനിലൂടെയാണ്. അത് 42 ശതമാനം പേര്‍ക്കാണ്. അതിനര്‍ഥം അതിലും കുറവാണ് കേരളത്തിലുണ്ടായിട്ടുള്ള രോഗികളുടെ ശതമാനം. രോഗവ്യാപന നിരക്ക് ദേശീയ തലത്തിലേക്കാള്‍ കേരളത്തില്‍ കുറവാണെന്നും മന്ത്രി അറിയിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.