തിരുവനന്തപുരം: ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നു സപ്ലൈകോ. എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനയ്ക്കു സംവിധാനം ഏർപ്പെടുത്തി. പായസത്തിന് കൂടുതൽ പേർക്ക് ആവശ്യമുള്ള ഉണക്കലരിയാണു 42 ലക്ഷം കിറ്റുകൾക്കായി വാങ്ങിയത്. ബാക്കി മാത്രമാണു സേമിയ വാങ്ങിയത്. സേമിയ പോലെ പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാർക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുവിപണിയിൽ പ്രചാരത്തിലുള്ള ‘സേവറിറ്റ്’ ബ്രാൻഡ് സേമിയയാണു വിതരണക്കാരൻ ടെൻഡറിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇ–ടെൻഡർ മുഖേനയാണു വിതരണക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഓണത്തിനു ഗുണം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.