Recent-Post

ഭരണാനുമതി ലഭിച്ച നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ജിആർ അനിൽ നിർദേശം നൽകി

നിയോജകമണ്ഡലത്തിൽ കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത്​ തുടക്കംകുറിച്ചതും ഭരണാനുമതി ലഭിച്ചതുമായ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകി. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട്, ആസ്​തി വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്, തദ്ദേശ റോഡ് ഫണ്ട്, പൊതുമരാമത്ത് നിരത്ത് വിഭാഗം, കെട്ടിട വിഭാഗം, മൈനർ - മേജർ ഇറിഗേഷൻ, ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവർ നിർവഹണ ഉദ്യോഗസ്ഥരായി വരുന്ന നിർമാണ പ്രവർത്തനങ്ങൾ, വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ചാണ് അവലോകനയോഗം ചേർന്നത്. 


കന്യാകുളങ്ങര ആശുപത്രിയിൽ സഞ്ചാരത്തിന്​ തടസ്സമുണ്ടാക്കുന്ന മൺകൂനകൾ നീക്കംചെയ്​ത്​ നിർമാണം ഉടൻ പൂർത്തിയാക്കണം. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കൃത്യമായി സൂപ്പർവൈസ് ചെയ്യാൻ എ.ഡി.സിക്ക്​ നിർദേശം നൽകി. നിർമാണം തുടങ്ങാൻ കഴിയാത്ത പ്രവൃത്തികൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എം.എൽ.എ ഓഫിസുമായി ബന്ധപ്പെട്ട്​ തടസ്സങ്ങൾ നീക്കണം. 

നെടുമങ്ങാട് ഗവൺമൻെറ്​ കോളജുമായി ബന്ധപ്പെട്ട അഞ്ച്​ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ അടുത്തയാഴ്​ച കോളജ് സന്ദർശിക്കും. പോത്തൻകോട് യു.പി സ്‌കൂൾ കെട്ടിട നിർമാണം വിലയിരുത്താൻ തിങ്കളാഴ്​ച സ്‌കൂൾ സന്ദർശിക്കുമെന്നും നെടുമങ്ങാട് ​ഗെസ്​റ്റ്​ ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments