
അഞ്ഞൂറു മില്ലിലീറ്റര്‍ പാല് ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ വ്യക്തമാക്കുന്നു. ക്ഷീര വികസന വകുപ്പു മന്ത്രി ചിഞ്ചുറാണിയാണ് പാല് പുറത്തിറക്കിയത്.
അധികം വരുന്ന പാല് പാല്‍പ്പൊടിയാക്കുമെന്നും കാലിത്തീറ്റ വിലവര്‍ധനവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പഴയ കെ.എസ്.ആര്.ടി.സി ബസുകള്‍ മില്‍മ ഉല്പന്നങ്ങള് വില്‍ക്കുന്നതിനായി വിട്ടുനല്കുമെന്നു ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ആന്റണി രാജുവും പറഞ്ഞു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.