Recent-Post

എല്ലായിടത്തും സർവീസ്‌ ഉറപ്പാക്കാൻ കെഎസ്‌ആർടിസി ഗ്രാമ വണ്ടി പദ്ധതി

തിരുവനന്തപുരം: എല്ലായിടത്തും സർവീസ്‌ ഉറപ്പാക്കാൻ കെഎസ്‌ആർടിസി ഗ്രാമ വണ്ടി പദ്ധതി ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളുമായി ബാധ്യത പങ്കുവച്ച്‌ സേവനം വ്യാപിപ്പിക്കലാണ്‌ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ്‌ നടത്തും.


ഇന്ധന ചെലവ്‌ തദ്ദേശ സ്ഥാപനവും മറ്റുചെലവ്‌ കോർപറേഷനും വഹിക്കും. മത്സ്യത്തൊഴിലാളി സ്‌ത്രീകൾക്കായി സമുദ്ര സൗജന്യ ബസ്‌ സർവീസ്‌ ആഗസ്‌തിൽ നിലവിൽ വരും. 50 രൂപ ടിക്കറ്റ്‌ എടുത്താൽ 20 മണിക്കൂർ സിറ്റി സർവീസിൽ സഞ്ചരിക്കാവുന്ന സംവിധാനവും ആലോചനയിലാണ്‌. ബസ്‌ സ്‌റ്റാൻഡ്‌ സമുച്ചയങ്ങളിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ തുറക്കും. ആദ്യ മാർക്കറ്റ്‌ തിരുവനന്തപുരം തമ്പാനൂരിൽ ആഗസ്‌ത്‌ 17ന്‌ തുടങ്ങും. കോർപറേഷന്റെ 70 പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്കും സൗകര്യമൊരുക്കും. ഇതിലൂടെ വരുമാനവും, 1200 തൊഴിൽ അവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments