Recent-Post

ജെസിഎയുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മൊബൈൽ ഫോണുകൾ ഫോണുകൾ കൈമാറി

നെടുമങ്ങാട്: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെസിഐ) നെടുമങ്ങാട് ലോം സോഷ്യൽ റെസ്പോൺസിബിലിറ്റി ഡ്രൈവിന്റെ ഭാഗമായി, ടെക്നിക്കൽ ഹൈ സ്കൂൾ നെടുമങ്ങാട് 2004-2007 ബാച്ച് പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ശേഖരിച്ച മൊബൈൽ ഫോണുകൾ നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ സി.എസ് നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഡി. ഗോപന് ഫോണുകൾ കൈമാറി.

 

സ്കൂളിൽ ജൂലൈ 27 ചൊവ്വാഴ്ച വൈകുന്നരം 3 മണിക്ക് നടന്ന ചടങ്ങിൽ ജെസിഐ നെടുമങ്ങാട് പ്രസിഡന്റ്‌ അനൂപ് തുളസീദാസൻ അധ്യക്ഷത വഹിച്ചു. ജെസിഐ സോൺ XXII ഡയറക്ടർ ജെസിഐ സെനറ്റർ അജയ് എസ് നായർ, അംഗങ്ങളായ ജെസി ശ്രീരാഗ്,ജെസി വൈദേഹി, ജെസി മിഥുഷ്, ജെസി അസിം ഷാ, സ്കൂൾ അധ്യാപകരായ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജെ.സി.ഐ നെടുമങ്ങാടിന്റെ പ്രവർത്തനങ്ങളെ നഗരസഭ ചെയർപേഴ്സൺ അഭിനന്ദിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉറപ്പു നൽകി.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments