Recent-Post

സംഗീതജ്ഞൻ പ്രൊഫസർ അമ്പലപ്പുഴ വി വിജയൻ അന്തരിച്ചു

ആലപ്പുഴ: സംഗീതജ്ഞൻ പ്രൊഫസർ (റിട്ട.)അമ്പലപ്പുഴ വി വിജയൻ(66) അന്തരിച്ചു. പ്രശസ്ത സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജിലെ പ്രൊഫസറുമായിരുന്ന അമ്പലപ്പുഴ വി വിജയൻ. ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്താൽ തിരുവനന്തപുരംപെരുകാവിൽ വച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് (30.07.21) സ്വവസതിയായ അമ്പലപ്പുഴ ഏഴരച്ചിറയിൽ നടക്കും.


പത്തോളംചലച്ചിത്രങ്ങൾക്കും നിരവധി ആകാശവാണി ലളിതഗാനങ്ങൾക്കുംസംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിൽ അവതരിപ്പിച്ചിരുന്നലളിതസംഗീതപാഠങ്ങൾ പ്രസിദ്ധമാണ്. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാനും സംസ്ഥാന പുരസ്‌കാരം നേടിയ ‘ഗപ്പി’, ‘അമ്പിളി’ നായാട്ട് സിനിമകളുടെ സംഗീത സംവിധായകനുമായ ശ്രീ. വിഷ്‌ണു വിജയ് മകനാണ്. ഭാര്യ ശ്രീമതി അമ്മിണി വി ആർ (റിട്ടഹെഡ് നേഴ്സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മകൾലക്ഷ്മി എ. ( CHS, ഐരാണിമുട്ടം) മരുമക്കൾ ഷൈജു എസ് ടി ( ബി എസ് എൻ എൽ) മധുവന്തി നാരായണൻ ( ഗായിക)..



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments