പാലോട്: തിരുവനന്തപുരം–തെങ്കാശി പാതയിൽ ചിറ്റാറിനു കുറുകെ ചിപ്പൻചിറയിലെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി നിലച്ചു. നിലവിലെ ബ്രട്ടീഷ് നിർമിത ഇരുമ്പ് പാലം കടുത്ത ബലക്ഷയം നേരിട്ട് ആശങ്ക ഉയർത്തുമ്പോഴാണ് ഈ അനാസ്ഥ.
chippanchira palam palode nedumangad-Archive photo
തിരുവനന്തപുരത്തെ തെങ്കാശിയുമായി ബന്ധിപ്പിക്കുന്നതിനു പുറമെ ശബരിമലയടക്കം അനവധി തീർഥാടന കേന്ദ്രങ്ങളെയും തെന്മല, കുറ്റാലം, പാലരുവി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളിൽ പ്രധാനപ്പെട്ടതാണു പ്രസ്തുത പാത. പാലത്തിന്റെ പണി ഏതാണ്ട് പൂർത്തിയായെങ്കിലും അവശേഷിക്കുന്ന പണികളൊന്നും നടക്കുന്നില്ല. അപ്രോച്ച് റോഡിന്റെ പണിയ്ക്കായി മണ്ണിടിച്ചു തുടങ്ങിയെങ്കിലും അതും ദിവസങ്ങളായി നിലച്ച നിലയിലാണ്.
അടുത്തമാസം ശബരിമല സീസൺ ആരംഭിക്കുമ്പോൾ ഇതുവഴി തീർഥാടന വാഹനങ്ങളുടെ ഘോഷയാത്ര തന്നെയാവും. നിലവിലെ പാലം അനവധി തവണ വിള്ളൽ വീണു അപകട കെണിയായതിനെ തുടർന്നു പത്രവാർത്തകളുടെയും നാട്ടുകാരുടെ നിരന്തര പരാതികളെയും തുടർന്ന് ആറു വർഷങ്ങൾക്കു മുൻപ് നിർമാണത്തിനു ശിലയിട്ട പാലം തികഞ്ഞ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനാവാത്തത്. രണ്ടു തവണ ഉദ്ഘാടനം നടത്തി. ഒടുവിൽ പൊതു പ്രവർത്തകരുടെ പരാതികളെ തുടർന്നു മനുഷ്യാവകശ കമ്മിഷന്റെ ഇടപ്പെടൽ ഉണ്ടായതിനെ തുടർന്നാണു പണിക്കു തുടക്കം കുറിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.