ആനാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ശിശുദിനത്തിൽ യു.ഡി.എഫ്. ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആനാട് ബാങ്ക് ജംഗ്ഷനിൽ നടന്ന സമ്മേളനം യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ആനാട് സുരേഷിന്റെ അധ്യക്ഷതയിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ എം. എൻ. ഗിരി, ആനാട് ജി. ചന്ദ്രൻ, നെട്ടറക്കോണം അശോകൻ, മുരളീധരൻ നായർ, വേലപ്പൻ നായർ, ജോയി ആനാട്, ആനന്ദ് ആർ. നായർ, ആനന്ദു ആനാട്, നെട്ടറക്കോണം ഷാഫി, രാജൻ പണ്ടാരക്കോണം, ചുള്ളിമാനൂർ തസ്ലിം, തത്തൻകോട് ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.