നെടുമങ്ങാട്: ബി.എഡ്. വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഒന്നാം വർഷ ബി.എഡ്. വിദ്യാർത്ഥിനി പറയൻകാവ് ഉണ്ടപ്പാറ കുഴിവിള ലാലു നിവാസിൽ സോന രാജ് (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വേങ്കവിള പ്ലാവറയിൽ ഷോപ്പിങ് മാൾ നടത്തുന്ന മാതാപിതാക്കൾ കടയടച്ച് അർദ്ധരാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: സുനിൽ രാജ്, മാതാവ്: സുനിത, സഹോദരി: നൈന. മരണാനന്തര പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് മൂന്നിന് സ്വവസതിയിൽ നടക്കും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.