
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, അതിജീവിതയ്ക്ക് സർക്കാരിൽ നിന്നും അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.
2021 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. 28 സാക്ഷികളെയും 31 രേഖകളുമാണ് കേസിലുണ്ടായിരുന്നത്. പീഡനവിവരം കോടതിക്ക് മുൻപാകെ കുട്ടി നേരിട്ട് വിവരിച്ചത് കോടതി ഹാളിനെ സ്തംബ്ധമാക്കി.
വട്ടിയൂർക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചത്. സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്. സുരേഷ് കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്ത് അലി ഹാജരായി. പ്രോസിക്യൂഷൻ എയ്ഡ് സുനിത സഹായിയായി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.