അപകടത്തിൽ പരിക്കേറ്റ പനവൂർ സ്വദേശിക്ക് വേണ്ടി കേസ് നടത്തുന്ന രണ്ടു കേസിനായി 20,000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്. ആദ്യഘട്ടം പതിനായിരം രൂപ പറഞ്ഞുറപ്പിക്കുകയും ശേഷം അഭിഭാഷകൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധപ്പെട്ടവരുടെ നിർദേശപ്രകാരം ബിജുവിനെ അഭിഭാഷകൻ സ്റ്റേഷന് പുറത്തേയ്ക്ക് വിളിക്കുകയും പണം കൈപ്പറ്റിയതോടെ മഫ്തിവേഷധാരികളായി സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്ന അഞ്ചംഗ വിജിലൻസ് സംഘം കൈയോടെ പൊക്കുകയുമായിരുന്നു.
സ്റ്റേഷനിൽ എത്തിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ 30 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ബിജു രണ്ടു വർഷമായി നെടുമങ്ങാട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. 2026 മാർച്ചിലാണ് പനവൂർ സ്വദേശിക്ക് അപകടത്തിൽ പരിക്കേറ്റത്. വക്കാലത്ത് മറ്റൊരു അഭിഭാഷകന് നൽകണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. അത് നിരസിച്ചതോടെ റിപ്പോർട്ട് നൽകണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് വഞ്ചിയൂരിലെ അഭിഭാഷകനോട് ഇയാൾ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.