Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ലഹരിക്കെതിരായ പോരാട്ടത്തിലെ കമാൻഡർമാരായി എൻഎസ്എസ് വോളണ്ടിയർമാരെ പ്രഖ്യാപിച്ചു

‎
‎നെടുമങ്ങാട്: ലഹരിക്കെതിരായ പോരാട്ടത്തിലെ കമാൻഡർമാരായി എൻഎസ്എസ് വോളണ്ടിയർമാരെ പ്രഖ്യാപിച്ചു. നെടുമങ്ങാട് ക്ലസ്റ്റർ മേഖലയിലെ ഹയർസെക്കന്ററി സ്കൂലുകളിലെ എൻഎസ്എസ് വോളണ്ടീയർമാർ ആണ് കമാൻഡർമാരായത്. നെടുമങ്ങാട് നടന്ന യോഗത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ആർ.ജയദേവൻ കമാൻഡോസ് പ്രഖ്യാപനം നിർവഹിച്ചു.



പിടിഎ പ്രസിഡന്റ് കെ.സി സാനുമോഹൻ അധ്യക്ഷനായി. പ്രിൻസിപ്പൽ നീത ആർ നായർ, കൗൺസിലർ ടി അർജുനൻ, എ എൻ അൻസിൽ, ക്ലസ്റ്റർ കൺവീനർ എം ചിദ്രൂപ്, സി ബി ദീപ എന്നിവർ സംസാരിച്ചു. പൂവത്തൂർ, ആനാട്, ഉഴമലയ്ക്കൽ, നെടുമങ്ങാട് തുടങ്ങിയ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യർത്ഥികളുടെ ലഹരിക്കെതിരെയുള്ള വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments