പാലോട്: കെഎസ്ആർടിസി പാലോട് ഡിപ്പോയിലെ ഡ്രൈവർക്ക് മർദ്ദനം. പാലോട് ഡിപ്പോയിലെ ഡ്രൈവർ ജയപ്രകാശിനാണ് മർദ്ദനമേറ്റത്. ബസ് സ്റ്റോപ്പ് അല്ലായിരുന്ന സ്ഥലത്ത് ബസ് നിറുത്തിയില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ വിദ്യാർത്ഥികൾ ആണ് മർദ്ദിച്ചത്. ഇന്ന് വൈകുന്നേരം 4.35ന് പാലോട്- പാപ്പനംകോട് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു സംഭവം.മർദ്ദനത്തിൽ ജയപ്രകാശിന് മൂക്കിനും നെഞ്ചിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ജയപ്രകാശ് പാലോട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.