Recent-Post

വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭ പേപ്പാറ വനംവകുപ്പ് ഓഫീസ് പടിക്കൽ ധർണ നടത്തി



വിതുര: ആദിവാസിമേഖലകളിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭ പേപ്പാറ വനംവകുപ്പ് ഓഫീസ് പടിക്കൽ ധർണ നടത്തി.



കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന രാജേന്ദ്രൻ കാണിക്കും തങ്കപ്പൻ കാണിക്കും ധനസഹായം നൽകുക, കിടങ്ങുനിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.


കരടി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്നവർക്ക് പേരിനുമാത്രമാണ് സഹായം ലഭിച്ചതെന്ന് ആദിവാസി മഹാസഭ ആരോപിച്ചു. വകുപ്പുതല ഫണ്ടുകൾ ഉണ്ടെങ്കിലും ചില ഉദ്യോഗസ്ഥർ തടസ്സംനിൽക്കുന്നതായി സംസ്ഥാന പ്രസിഡൻറ് മോഹനൻ ത്രിവേണി പറഞ്ഞു.


സംസ്ഥാന പ്രസിഡൻറ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ശശികുമാർ, മലയരയ മഹാസഭാ നേതാവ് എൻ.ശ്രീനിവാസൻ, ബിനു വയലിപ്പുല്ല്, ശിവൻകുട്ടി, മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments