Recent-Post

കോൺഗ്രസ്സിന്റെ സമരാഗ്നി പ്രക്ഷോഭ ജാഥക്ക് നെടുമങ്ങാട്ട് ഉജ്വല സ്വീകരണം



നെടുമങ്ങാട്‌:
കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭ ജാഥക്ക് നെടുമങ്ങാട്ട് ഉജ്വല സ്വീകരണം. നെടുമങ്ങാട് ജില്ല ആശുപത്രി ജംഗ്‌ഷനിൽ നിന്നും വാദ്യ ഘോഷങ്ങളുടെയും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ ബൈക്ക് റാലിയുടെയും അകമ്പടിയോടെ സ്വീകരിച്ച ജാഥ പൊതു സമ്മേളന നഗരിയായ കല്ലിങ്ങൽ ഗ്രൗണ്ടിലെ തലേക്കുന്നിൽ ബഷീർ വേദിയിൽ സമാപിച്ചു.


പത്തു വർഷമായി ഭരണം നടത്തുന്ന മോഡിക്ക് നേട്ടങ്ങളെ കുറിച്ച് പറയാനൊന്നുമില്ലാതെ ഇപ്പോഴും ഗാരണ്ടിയെ കുറിച്ചേ പറയാനുള്ളുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത രമേശ്‌ ചെന്നിത്തല പറഞ്ഞു. ഭരണത്തിലേറുന്നതിനു മുമ്പ് പറഞ്ഞ വാഗ്ധാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് കോടി യുവജനങ്ങൾക്ക് തൊഴിൽ വാഗ്ദാനം നടത്തിയിട്ടു പാലിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തൊഴിൽ അവസരങ്ങൾ നിഷേധിച്ചുകൊണ്ട് നിയമനങ്ങൾ മരവിപ്പിക്കുകയാണ് ചെയ്തത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞെങ്കിലും അതും പാലിച്ചില്ല. ഇപ്പോൾ കർഷകർ അവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യുമ്പോൾ അതിനെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും രമേശ്‌ ആരോപിച്ചു.


പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് പറഞ്ഞിട്ട് അടിക്കടി വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കി. ഇത്തരത്തിൽ മോഡിയുടെ ഗാരണ്ടികൾ പൊള്ളയായി മാറുകയാണ് ചെയ്തത്. എന്നിട്ടും വീണ്ടും വീണ്ടും ജനങ്ങൾക്ക് ഗാരണ്ടികൾ വാഗ്ദാനം ചെയ്യുകയാണ് മോദിയെന്നും ചെന്നിത്തല പറഞ്ഞു.
 

സ്വീകരണത്തിന് കെപിസിസി പ്രസിഡന്റ്‌ കെ. സുധാകാരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും നന്ദി പറഞ്ഞു. വിതുര ശശി അധ്യക്ഷത വഹിച്ചു. യു.ഡി. എഫ് കൺവീനവർ എം. എം. ഹസ്സൻ,എം. എൽ. എ മാരായ പി. സി. വിഷ്ണുനാഥ്‌, ടി. സിദ്ധീഖ്, എ. ഐ. സി. സി സെക്രട്ടറി വിശ്വനാത പെരുമാൾ, ജി. ദേവരാജൻ, ആര്യാടൻ ഷ്വക്കത്, പാലോട് രവി എന്നിവർ സംസാരിച്ചു. കല്ലയം സുകു സ്വാഗതവും ടി. അർജുനൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments