Recent-Post

പൊന്മുടിയിൽ പുള്ളിപ്പുലിയെ കണ്ടതായി സംശയം: വനം വകുപ്പ് തെരച്ചിൽ നടത്തുന്നു

 


പൊന്മുടി: പൊൻമുടിയിൽ പുള്ളിപ്പുലിയെ കണ്ടതായി സംശയം. പൊന്മുടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരാണ് പുള്ളിപ്പുലിയെ കാണ്ടത്. ഇന്ന് രാവിലെ ഏട്ടരായോടെയായിരുന്നു സംഭവം. റോഡിലൂടെ വനത്തിലേക്ക് കയറി പോകുകയായിരുന്നു. പൊലീസ് വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്.

Post a Comment

0 Comments