Recent-Post

തിരുവനന്തപുരം കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി



തിരുവനന്തപുരം/കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ കുറയുന്നു. അതേസമയം, താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് ഉള്ളതിനാൽ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്. അതിനാൽ തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി (2023 ഒക്ടോബർ 6) പ്രഖ്യാപിച്ചു. തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍. പി.എസ് വെള്ളായണി എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ അവധിയുള്ളത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അതേസമയം, വരുന്ന മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും വ്യക്തമാക്കി.



Post a Comment

0 Comments