Recent-Post

വിദേശത്തേക്ക് കടക്കാൻ ശ്രമം; തൊളിക്കോട് സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍.ഐ.എ.യ്ക്ക് കൈമാറി



തിരുവനന്തപുരം: വിദേശത്തേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍.ഐ.എ.യ്ക്ക് കൈമാറി. തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചശേഷം എന്‍.ഐ.എ.യ്ക്ക് കൈമാറിയത്. ഇയാളെ ചോദ്യംചെയ്യാനായി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന സുള്‍ഫി ഇബ്രാഹിം കുവൈത്തിലേക്ക് പോകാനായാണ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി എന്‍.ഐ.എ. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി. വലിയതുറ പോലീസ് എന്‍.ഐ.എ.യെ വിവരമറിയിക്കുകയായിരുന്നു.


പോലീസില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വലിയതുറ സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് സുള്‍ഫി ഇബ്രാഹിമിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. ഇതിനുപിന്നാലെയാണ് സുള്‍ഫി ഇബ്രാഹിമിനെ കൊച്ചിയിലേക്ക് കൊണ്ടുപോയത്.


Post a Comment

0 Comments