Recent-Post

കെഎസ്‌ആര്‍ടിസിയുടെ മുഴുവൻ ആസ്തികളും സംബന്ധിച്ചുള്ള കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി


 
 

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ മുഴുവൻ ആസ്തികളും സംബന്ധിച്ചുള്ള കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. ആസ്തി, ബാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആസ്തി മൂല്യനിര്‍ണയം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കോടതി ചുമതല നല്‍കിയിട്ടുണ്ട്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ജീവനക്കാര്‍ സൊസൈറ്റികളില്‍ നിന്ന് വായ്പയെടുക്കുന്ന തുക ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി പിടിച്ച ശേഷം കെഎസ്‌ആര്‍ടിസിയാണ് സൊസൈറ്റിക്ക് അടയ്ക്കേണ്ടത്. കഴിഞ്ഞ കുറേക്കാലങ്ങളായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക കെഎസ്‌ആര്‍ടിസി പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടച്ചിരുന്നില്ല


Post a Comment

0 Comments