Recent-Post

എക്സൈസുകാരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ



തിരുവനന്തപുരം: കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വിഴിഞ്ഞം ഠൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 228 ൽ പനനിന്നവിള തൊഴിച്ചിൽ ഖാൻ എന്ന സഫറുള്ള ഖാനെ(32) നാല് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കണം.



2017 ജൂൺ മാസം അഞ്ചിന് തൊടുപുഴ മുട്ടം റോഡിൽ അലാൻ്റ റസിഡൻസിയിലേക്കും റൈഫിൾ ക്ലബ്ബിലേയ്ക്കുമുള്ള റോഡിൽ വെച്ച് 1,050 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലാണ് തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും മൂന്നും നാലും പ്രതികൾക്ക് 2021 ശിക്ഷ വിധിച്ചിരുന്നു.


അടിമാലി എൻഇഎസ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എംഎസ് ജനീഷും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ അടിമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ജീസനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം
സമർപ്പിച്ചത്.

 

Post a Comment

0 Comments