![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl4oZl0KMqyQHa5jR4FVUCDDNS1oRvmA89VpLaC5m5Siq6vN8T9sfUuYArmzu5mEllwKEjJ_tPsGM4EfwTKsP5dj2S3PQmjgrKK10m2l1J3N3OLd9-RogSoHfWHiOB65oaJ7E875MXdAQVnlj7IBsqQPHJtNQ7gc2nPYEhFte78hgjs0vW4M9yT51Z/s320/valiaymala%20arrest.jpg)
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ(27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ (40) എന്നിവരാണ് വലിയമല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20ന് പുലർച്ചെ വലിയമല സ്റ്റേഷൻ പരിധിയിലുളള പെൺകുട്ടിയെ കാറിൽ കടത്തി കൊണ്ടുപോയി ബംഗളൂരുവിലെ ഹുസൂർ എന്ന സ്ഥലത്തെത്തിച്ച് മുറിയെടുത്ത് താമസിപ്പിച്ച് ഒന്നാം പ്രതി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും ഒത്താശ ചെയ്‌തതിനാണ് അമ്മാവനെ പിടികൂടിയതെന്ന് വലിയമല സി.ഐ ഒ.എ.സുനിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലും നിരവധി കേസിലെ പ്രതികളാണിവർ. തമിഴ്നാട് പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.