Recent-Post

എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ യാത്രക്ക് ഇന്ന് നെടുമങ്ങാട്ട് സ്വീകരണം



നെടുമങ്ങാട്:
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ യാത്രക്ക് ഇന്ന് വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട്ട് സ്വീകരണം നൽകുമെന്ന് സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ. ജയദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെഞ്ഞാറമൂട് സ്വീകരണത്തിന് ശേഷം രണ്ട് മണിയോടെ നെടുമങ്ങാട് നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ തൈക്കാട്ട് നിന്നും ജാഥയെ നൂറിലേറെ ബൈക്കുകൾ അണിനിരക്കുന്ന റാലിയോടെ സ്വീകരിക്കും. പഴകുറ്റി, പതിനൊന്നാം കല്ല് വഴി നെടുമങ്ങാട് മാർക്കറ്റ് ജംഗ്‌ഷനിലെത്തുന്ന ജാഥയെ അവിടെനിന്നും സ്വീകരിച്ചു കല്ലിങ്ങലിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.




യോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കു പുറമെ പ്രമുഖരായ നേതാക്കൾ സംസാരിക്കും. ഡിവൈഎഫ്ഐ നേതാക്കളായ ഡോ. ഷിജുഖാൻ, കെ. പി. പ്രമോഷ് ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരികേശൻ, എസ്. എസ്. ബിജു എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Post a Comment

0 Comments