ലക്‌നൗ: ലക്നൗവിൽ സമാപിച്ച 71-ാമത് അഖിലേന്ത്യ പോലീസ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പോലീസ് വിഭാഗത്തിൽ കേരള പോലീസിന് ഓവറോൾ കിരീടം. 154 പോയിന്റ് നേടിയാണ് കേരള പോലീസ് ഈ നേട്ടം കരസ്ഥമാക്കിയത്. എട്ടു സ്വർണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പോലീസ് നേടിയത്.
മീറ്റിലെ മികച്ച പുരുഷ അത്ലറ്റ് ആയി കേരള പൊലീസിലെ ലോങ്ങ്ജമ്പ് താരം വൈ മുഹമ്മദ് അനീസ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് റണ്ണർ അപ്പ് ആയി.
എസ് എ പി കമാൻഡന്റ് എൽ സോളമൻ ആണ് കേരളാ പോലീസ് ടീമിന്റെ മാനേജർ. അസിസ്റ്റന്റ് കമ്മാണ്ടന്റുമാരായ ബിജു കെ എസ്, ക്ളീറ്റസ് എം, സബ് ഇൻസ്പെക്ടർ കെ ജി രഞ്ജിത്ത്, ഹവിൽദാർമാരായ വി വിവേക്, എസ് ശ്രീജിത്ത് എന്നിവരാണ് ടീമിന്റെ കോച്ച്.
ലക്നൗവിൽ നടന്ന ചടങ്ങിൽ എസ് എ പി കമാൻഡന്റ് എൽ സോളമന്റെ നേതൃത്വത്തിലുള്ള കേരള ടീം ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബജേഷ് പഥക്കിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.