നെടുമങ്ങാട്: നെടുമങ്ങാട് കൃഷി ഭവനും മൃഗാശുപത്രിയും കർഷകർക്കും സാധാരണക്കാർക്കും ചെന്നെത്താൻ കഴിയുന്ന തരത്തിൽ നെടുമങ്ങാട് ടൗണിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ബികെഎംയു നെടുമങ്ങാട് മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷകർക്ക് ചെന്നെത്താൻ കഴിയാത്തതും യാത്രാ സൗകര്യമില്ലാത്തതുമായ കുന്നിൻ പ്രദേശത്തു നിന്നും നെടുമങ്ങാട് ടൗണിൽ മാറ്റി സ്ഥാപിക്കണമെന്നത് കർഷകരുടെ ദീർഘനാളായുള്ള ആവശ്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സുൽത്താൻ സ്മാരകത്തിൽ നടന്ന സമ്മേളനം ബികെഎംയു ജില്ലാ പ്രസിഡന്റ് മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. നേതാജിപുരം അജിത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുധീഷ് കുമാർ എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എസ് ഉദയകുമാർ (പ്രസിഡന്റ്), സുധീഷ് വേങ്ങോട് (സെക്രട്ടറി), ഉളിയൂർ വേലപ്പൻ, ശാലിനി പിരപ്പൻകോട് (വൈസ് പ്രസിഡന്റുമാർ), ജി അംബിക, വി വിജയൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. പാപ്പനംകോട് വച്ചു നടക്കുന്ന ബികെഎംയു ജില്ലാ സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.