Recent-Post

ബിസ്കറ്റ് ഗോഡൗണിന്‍റെ മറവില്‍ പുകയില ഉത്പന്നക്കടത്ത്; പാലോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ മലപ്പുറത്ത് അറസ്റ്റിൽ



മലപ്പുറം: വട്ടംകുളത്ത് ബിസ്കറ്റ് ഗോഡൗണിന്‍റെ മറവില്‍ പുകയില ഉത്പന്നക്കടത്ത്. ഒന്നര കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി. പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, പാലോട് ഇടിഞ്ഞാർ സ്വദേശി ഷമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.




ബിസ്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടികൂടിയത്. പുകയില ഉത്പന്നങ്ങളുടെ 2 ലക്ഷത്തോളം പാക്കറ്റുകൾ രണ്ട് ലോറികളിലായാണ് എടപ്പാളിലെത്തിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്.


എടപ്പാൾ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പന്നങ്ങൾ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ്, പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നര കോടി രൂപ വില വരുന്നതാണ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ. ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്. വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

 

Post a Comment

0 Comments