Recent-Post

നെടുമങ്ങാട് കെഎസ്ഇബി അറിയിപ്പ്


നെടുമങ്ങാട്: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ നെടുമങ്ങാട് ഇലക്ട്രിക് ഡിവിഷനിൽ നിന്നും പെൻഷൻ വാങ്ങുന്നവർ 2023 ജനുവരി 15 വരെയുള്ള കാലയളവിനുള്ളിൽ നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ വന്നു ഒപ്പിടുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യണം. കൂടാതെ കുടുംബ പെൻഷൻ വാങ്ങുന്നവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും തങ്ങൾ പുനർവിവാഹിതർ അല്ല എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇപ്രകാരം ഒപ്പിടുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യാതിരുന്നാൽ ഫെബ്രുവരി മാസം മുതലുള്ള പെൻഷൻ വിതരണം തടയുന്നതായിരിക്കുമെന്ന് കെഎസ്ഇബി നെടുമങ്ങാട് ഇലക്ട്രിക്കൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് അറിയിച്ചു.
 


Post a Comment

0 Comments