Recent-Post

പിരപ്പൻകോട് ഗവ. എൽപിഎസിൽ ഒരു കോടിയുടെ പുതിയ മന്ദിരം ഉടനെന്ന് മന്ത്രി ജി ആർ അനിൽ



നെടുമങ്ങാട്: മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ പിരപ്പൻകോട് ഗവ. എൽപിഎസിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ മന്ദിരം നെടുമങ്ങാട് എംഎൽഎയും സംസ്ഥാന ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജിആർ അനിൽ ഉദ്ഘാടനം ചെയ്തു. ഒരു കോടിയിലേറെ രൂപ ചെലവിട്ട് 10 ക്ലാസ് മുറികളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ടെണ്ടർ നടപടികൾ പൂർത്തിയാക്കി കുഞ്ഞുങ്ങൾക്ക് എത്രയും വേഗം സമ്മാനമായി നൽകുമെന്നും സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ ഇതോടെ കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി ചെയർമാൻ ആർ അനിൽ സ്വാഗതം പറഞ്ഞു. എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ഷീലാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖാകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ സുരേഷ് കുമാർ, എം അനിൽകുമാർ, സഹീറത്ത് ബീവി, ബ്ലോക്ക് മെമ്പർ ടി നന്ദു, വാർഡ് മെമ്പർ കെ അനി, എ ഇ ഒ ഷീജ,പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ, ബി പി സി ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, പിടിഎ പ്രസിഡന്റ് എസ് ഗിരീഷ്, പ്രഥമാദ്ധ്യാപിക പി കെ സൂസമ്മ, ജെഎസ് അനില, ബിനി എൽ പിള്ള, എം എ ഷൈമ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ ഷാജു നന്ദി പറഞ്ഞു.

Post a Comment

0 Comments