നെടുമങ്ങാട്: പത്ര, ദൃശ്യ, ഓൺലൈൻ വ്യത്യാസമില്ലാതെ മാധ്യമ പ്രവർത്തകർ പൊതുപ്രവർത്തകർക്ക് വഴികാട്ടിയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ പ്രസ്താവിച്ചു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ നെടുമങ്ങാട്ട് സംഘടിപ്പിച്ച "വാർത്ത - 2022 " അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവക് സമാജ് ദേശീയ ബഹുമതിക്ക് അർഹനായ ആനാട് ശശി, കവി അസീം താന്നിമൂട്, തെന്നൂർ ബി അശോക്, എൻ സന്തോഷ് കുമാർ, ദേവികാ ബൈജു ദിവാകരൻ, ബി സുനിൽരാജ് പത്രവിതരണക്കാരായ ഇരിഞ്ചയം സത്യരാജൻ, കല്ലിംഗൽ ദിലീപ് എന്നിവരെയും മന്ത്രി ആദരിച്ചു. പി എസ് സി പാഠ്യ പുസ്തക പ്രകാശനവും നിർവഹിച്ചു. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആനാട് ജയൻ,
വി ബി ജയകുമാർ, അഡ്വ എസ് അരുൺ കുമാർ, സുമയ്യാ മനോജ്, ടി അർജുനൻ, മന്നൂർക്കോണം സത്യൻ, രാജശേഖരൻ നായർ, വി ശ്രീകുമാർ, ശശികുമാർ അപ്പുക്കുട്ടൻ, പ്രവീൺ കുമാർ , ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാർ, നെടുമങ്ങാട് മേഖലാ പ്രസിഡന്റ് എസ്ടി ബിജു, ആർ ഗോപകുമാർ, അനിൽ കരിപ്പൂരാൻ, വിനോദ് മഞ്ച, മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ് തുടങ്ങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.