Recent-Post

എംപ്ലോയബിലിറ്റി ഡെവലപ്പ്മെന്റ് സെമിനാർ സംഘടിപ്പിച്ചു

പെരിങ്ങമ്മല: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോയും, കരീയർ ഗൈഡൻസ് ആന്റ് പ്ലസ്‌മെന്റ് സെൽ, ഇക്ബാൽ കോളേജും സംയുക്തമായി എംപ്ലോയബിലിറ്റി ഡെവലപ്പ്മെന്റ് സെമിനാർ സംഘടിപ്പിച്ചു.



സെമിനാർ ഇക്ബാൽ കോളേജ് ട്രസ്റ്റ്‌ അഡ്മിനിസ്ട്രേറ്റർ അഡ്വ. ഡോ. എം. അബ്ദുൽ സമദ് ഉദ്‌ഘാടനം ചെയ്തു. ഇക്ബാൽ കോളേജ് പ്രിൻസിപ്പൽ കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഐക്യൂഎസി കോർഡിനേറ്ററും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് മേധാവിയുമായ പ്രൊഫ. ഡോ. റസീന കെ. ഐ. ആശംസ പ്രസംഗം നടത്തി. കരിയർ കൗൺസിലർ രാജേഷ്. വി.ആർ മുഖ്യ പ്രഭാഷണം നടത്തി. കരിയർ ഗൈഡൻസ് അദ്ധ്യാപകൻ രതീഷ് കുമാർ. എസ് കരിയർ ഗൈഡൻസ് ആന്റ് ഡെവലപ്പ്മെന്റ് സെൽ കൺവീനർ ഡോ. സജീർ. എസ്, വിദ്യാർത്ഥി പ്രതിനിധി നൗഫിയ. എൻ തുടങ്ങിയവർ സംസാരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments