Recent-Post

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ


അനാട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് സ്വദേശി രാഹുലി(27) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.


ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോയി ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.


ഇവരെ സ്വന്തം വീട്ടിൽ ഒളിവിൽ പാർപ്പിച്ച ബന്ധുവായ വൈക്കം വില്ലേജിൽ ചെമ്മനത്തുക്കര പാട്ടത്തിൽ ബിജു(50) നെയും പൊലീസ് പിടികൂടി.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെയും സിഐ എസ് സതീഷ്‌കുമാറിന്റെയും നേതൃത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments