Recent-Post

കേരളം കണ്ട എല്ലാ മാറ്റങ്ങളുടെയും പിന്നിലെ ശക്തി സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾ ആയിരുന്നു; മാങ്കോട് രാധാകൃഷ്ണൻ

നെടുമങ്ങാട്: കേരളം കണ്ട എല്ലാ മാറ്റങ്ങളുടെയും പിന്നിലെ ശക്തി സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾ ആയിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. നെടുമങ്ങാട് സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



നഗരസഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .ഹരികേശൻ നായർ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരായ കല്ലറ അജയൻ, വി ഷിനിലാൽ, കവി അസീം താന്നിമൂട്, സിപിഎം ഏരിയ സെക്രട്ടറി ആർ ജയദേവൻ, ഡിസിസി സെക്രട്ടറി ടി. അർജുനൻ, മുൻ നഗരസഭ ചെയർമാൻ കെ. സോമശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ പി. ചക്രപാണി, വെളളനാട് രാമചന്ദ്രൻ, എസ് .സഞ്ജയൻ, ആനാട് ശശി, തെന്നൂർ ബി .അശോക്, മണിവസന്തം ശ്രീകുമാർ, ബിജു കൊപ്പം, ജിജി, ഡിഐജി രാധാകൃഷ്ണൻ, ജയൻ സി നായർ, പി എസ് ഉണ്ണികൃഷ്ണൻ, ഹരി നീലഗിരി, എംടി രാജലക്ഷ്മി, ശശികുമാർ അപ്പുക്കുട്ടൻ, രാജു തമ്പി, സലിം അഞ്ചൽ എന്നിവരെ ആദരിച്ചു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments