Recent-Post

ഭാരത് ജോഡോ യാത്ര സ്വാഗത സംഘം കമ്മറ്റി ഓഫീസ് ഉദ്ഘാടനം

കരുപ്പൂര്: രാഹുൽ ഗാന്ധി നയിക്കുന്ന "വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും, വർഗ്ഗീയതക്കുമെതിരെ ഉള്ള "ഭാരത് ജോഡോ യാത്ര" (കന്യാകുമാരി മുതൽ കാശ്മീർ വരെ) യുടെ ഭാഗമായി കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ സ്വാഗത സംഘം ഓഫീസ് കരുപ്പൂര് ഇരുമരം ജംഗ്ഷനിൽ കെപിസിസി നിർവാഹിക സമിതി അംഗം കരകുളംകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കരുപ്പൂര് ഷിബു അദ്ധ്യക്ഷനായിരുന്നു.



ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ഡിസിസി മെമ്പർ ടി. അർജുനൻ,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഇരുമരം സജി, വലിയമല മോഹനൻ, വാണ്ട സതീഷ്, കൗൺസിലർ രാജേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ രാജീവൻ, കാവുംമൂല നസീർഖാൻ, ഇന്ദിരാ കമന്റ്, ടിഎസ് വിജയകുമാർ, രജീഷ് ജി എൽ, ഡോൺ ബോസ്കോ, പ്രദീപ് രാമമംഗലം, ഉണ്ണികൃഷ്ണൻ, ഗിൽബർട്ട്, അജികുമാർ എന്നിവർ സംസാരിച്ചു.2


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments