Recent-Post

അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന്പോയ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

ബോണക്കാട്: അഗസ്ത്യാർകൂടത്തിൽ ട്രക്കിങ്ങിന് പോയ കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്. ബോണക്കാട് നിന്ന് 9 കിലോമീറ്റർ അകലെ അട്ടയാർ എന്ന സ്ഥലത്ത് വെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.




ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർകൂടത്തിലേയ്ക്ക് പോയത്. മൃതദേഹം കാൽ നടയായാണ് കൊണ്ട് വന്നത്. വിതുര താലൂക്കാശുപത്രിയിലാണ് മൃതദേഹം ഉള്ളത്.

 
  


    
    

    




Post a Comment

0 Comments