Recent-Post

പനി ബാധിച്ചു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു

വെഞ്ഞാറമൂട്: പനി ബാധിച്ചു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. കീഴായിക്കോണം വട്ടവിള വീട്ടിൽ സുജിത്തിന്റെയും ലിജിയുടെയും മകളായ ആദ്യ(6) ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ആദ്യ.




ഇക്കഴിഞ്ഞ 15ന് വീടിന്റെ മുറ്റത്തുനിന്ന് കളിച്ചുകൊണ്ട് നിന്ന കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കരേറ്റിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആശുപത്രിയിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. 

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കീഴായിക്കോണം പൂവണത്തും മൂട് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദ്യ. മൃതദേഹം നാളെ രാവിലെ സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്കാര ചടങ്ങുകൾ നടക്കും.

 
  


    
    

    




Post a Comment

0 Comments