Recent-Post

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

വട്ടപ്പാറ: മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്.

 
പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും ഇവരുടെ കുട്ടിയെയും ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലെന്നും പൊലീസ് അറിയിച്ചു. പരാതി അന്വേഷിക്കാന്‍ വിളിച്ച മന്ത്രി ജി.ആര്‍ അനിലിനോട് തട്ടിക്കയറിയതിന് വട്ടപ്പാറ സി.ഐക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. സിഐയെ വിജിലൻസിലേക്ക് സ്ഥലമാറ്റിയിരുന്നു.

 
  


    
    

    




Post a Comment

0 Comments