Recent-Post

കർഷക ദിനം ആചരിച്ച് നെടുമങ്ങാട് നഗരസഭ


നെടുമങ്ങാട്: കർഷക ദിനംആചരിച്ച് നെടുമങ്ങാട് നഗരസഭ. നഗരസഭ പ്രദേശത്തെ കർഷകരെ ആദരിക്കലും കാർഷിക പ്രദർശനത്തിന്റെയും വില്പനയുടെയും ജില്ലാ - സംസ്ഥാന അവാർഡ് ജേതാക്കൾക്ക് ആദരവും നൽകി. നെടുമങ്ങാട് ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു.





കാർഷിക മേഖലയിൽ സയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കേരളീയ സമൂഹം ഏറെ തത്പര്യത്തോടെ വരവേറ്റിരിക്കുന്ന കാലഘട്ടം കൂടിയാണിത്. കർഷകർക്ക് സമയ ബന്ധിതമായി നടീൽ വസ്തുക്കൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി 2021-22 വർഷത്തിൽ ഏകദേശം 8 ലക്ഷം രൂപ ചെലവഴിച്ച് നെടുമങ്ങാട് നഗരസഭ ആധുനിക പോളി ഹൗസ് നിർമ്മാണം പൂർത്തിയാക്കി കാർഷിക മേഖലയിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു സ്വാഗതം ആശംസിച്ചു. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത, നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോമി ജേക്കബ്, കൗൺസിലർ പുങ്കുംമൂട് അജി, കൗൺസിലർ വിനോദിനി, കൗൺസിലർ സിന്ധു കൃഷ്ണകുമാർ, കാർഷിക വികസന സമിതി അംഗം റ്റി.ആർ.സുരേഷ്കുമാർ, കാർഷിക വികസന സമിതി അംഗം പി.കെ.രാധാകൃഷ്ണൻ, കാർഷിക വികസന സമിതി അംഗം എസ്.എ.റഹീം, കാർഷിക കർമ്മസേന സെക്രട്ടറി പി.കേശവൻകുട്ടി നായർ, നെടുമങ്ങാട് നഗരസഭ സെക്രട്ടറി അബ്ദുൽ സജീം.എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് കൃഷി ഫീൽഡ് ഓഫീസർ പി.സുനിമോൾ നന്ദിയും.


 
  


    
    

    




Post a Comment

0 Comments