ചിറയിന്‍കീഴ്: യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ് ചെയ്തത്.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്ത്താക്കന്മാരുള്ള സ്ത്രീകളുമാണ് ഇരകള്‍. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തു. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവലായിരുന്ന പ്രതി നല്കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്.

സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.