സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജനപ്രിതിനിധികളുടെയും നെല്‍കര്‍ഷകരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് കര്‍ഷകരില്‍ നിന്നും ഒരേക്കറില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയര്‍ത്തി സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ് നാട്ടില്‍ നിന്നും സംഭരിക്കുന്ന നെല്ല് കൂട്ടികലര്‍ത്താനുള്ള പരിശ്രമം സംസ്ഥാനത്തെ ചില ജില്ലകളില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ വിജിലന്‍സ് പരിശോധനയ്ക്കും മന്ത്രി നിര്‍ദ്ദേശം നല്കി.
ശബരി ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സപ്ലൈകോ സംഘടിപ്പിച്ച 'സെല്‍ഫി വിത്ത് സപ്ലൈകോ' മത്സര വിജയികളെ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് സെല്ഫികളാണ്സപ്ലൈകോയ്ക്ക് ലഭിച്ചത്. ഇതില്‍ പരമാവധി ലൈക്ക് കിട്ടിയ 2 പേര്‍ക്ക് 5000 രൂപയുടേയും, 3000 രൂപയുടേയും ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ഒന്നാം സമ്മാനം സെല്‍ഫി സീരിയല്‍ നമ്പര്‍ 026 പ്രവീണ്‍, കണ്ണൂര്‍, 2-ാം സമ്മാനം സെല്‍ഫി സീരിയല്‍ നമ്പര്‍ 001 അഭിലാഷ് മാന്നാര്‍, ആലപ്പുഴ-യും നേടി.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.