Tech World

ടിക് ടോക് പ്ലേ – ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു

ഇന്ന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നില്‍ക്കുന്നത് ടിക്ക് ടോക് വീഡിയോകള്‍ ആണ്. എവിടെ തിരിഞ്ഞാലും ടിക്ക് ടോക് എന്ന അവസ്ഥയായി ഇപ്പൊ. ടിക്ക് ടോക്കിലൂടെ താരങ്ങളായ നിരവധിയാളുകളും നമ്മുടെ ചുറ്റുമുണ്ട്. ടിക്ക് ടോക്ക് വഴി കുടുംബ ബന്ധങ്ങള്‍ തകര്‍ന്ന വാര്‍ത്തയും നമ്മള്‍ വായിച്ചിരുന്നു. ടിക്ക് ടോക്ക് വഴി നിരവധി ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിക്ക് ടോക്ക് പ്രേമികലക്ക് വലിയൊരു തിരിച്ചടിയുമായി ആണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ആപ്പ് സ്റ്റോറുകളില്‍ നിന്നും ഈ ആപ്ലികേഷന്‍ നീക്കം ചെയ്തു.

ഗൂഗിളിനോടും ആപ്പിളിനോടും ടിക്ക് ടോക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നിരോധനം സംബന്ധിച്ച മദ്രാസ്‌ ഹൈ കോടതി മധുര ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊണ്ടാണ് സര്‍ക്കാര്‍ ഈ നടപടി എടുത്തത്. ടിക്ക് ടോക്ക്  നിരോധിക്കണം എന്ന് കഴിഞ്ഞ ആഴ്ചയായിരുന്നു മദ്രാസ്‌ ഹൈ കോടതി കേന്ദ്രത്തോട് ആവശ്യപെട്ടത്‌.

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ടിക്ക് ടോക്ക് എന്ന ആപ്ലിക്കേഷന്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു വാദം. മുത്തുകുമാറെന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ പെട്ടന്ന് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത് ചീഫ് ജസ്റ്റിസ് ആയ രഞ്ജിൻ ഗോഗോയ് ആണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *