Sports

തിരുവനന്തപുരത്തിന്റെ അഭിമാനം സഞ്ജുവിന് ഇന്ന് മാംഗല്യം

മലയാളി ക്രിക്കറ്റ് താരവും നമ്മുടെ തിരുവനന്തപുരത്തുകാരനുമായ സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. അഞ്ചു വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം സെപ്റ്റംബറില്‍ സഞ്ജു സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. മാര്‍ ഈവാനിയോസ് കോളജില്‍ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു ചാരു.

തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. കോഹ്ലി-അനുഷ്‌ക താരങ്ങളുടെ വിവാഹത്തോടെ ശ്രദ്ധേയമായ ഒന്നായിരുന്നു ‘വിരുഷ്‌ക’ ഹാഷ്ടാഗ് (#Virushka). അതിന് സമാനമായി ‘സാഞ്ചാവെഡ്ഡിംഗ്’ എന്നാണ് സഞ്ജു-ചാരു വെഡ്ഡിംഗ് ഹാഷ്ടാഗ് (#SANCHAWEDDING). ‘moulded for life’ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.

അഞ്ചു വര്‍ഷം മുമ്പ് ചാരുവിന് താന്‍ ഒരു ‘ഹായ്’ മെസേജ് അയച്ചതില്‍ നിന്നാണ് പ്രണയത്തിന്റെ തുടക്കമെന്നു വ്യക്തമാക്കുന്ന ചെറിയ ഒരു കുറിപ്പും സഞ്ജു നേരത്തെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് ഞാന്‍ ചാരുവിന് ഒരു ‘ഹായ്’ മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏതാണ്ട് അഞ്ചു വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവളാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി എന്നു ലോകത്തോടു വെളിപ്പെടുത്താനും ഇവള്‍ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും സാധിച്ചതെന്നാണ് അന്ന് സഞ്ജു തന്റെ കുറിപ്പില്‍ പറഞ്ഞത്.

സഞ്ജുവിന് തിരുവനന്തപുരത്തുകാരുടെയും നെടുമങ്ങാട് ഓൺലൈനിന്റെയും വിവാഹമംഗളാശംസകൾ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *