Sports

രജിതയ്ക്ക് ജക്കാർത്ത അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള യാത്രാചിലവുകൾ ബിനീഷ് കോടിയേരി ഏറ്റെടുക്കും

ഉഴമലയ്ക്കൽ: ജക്കാര്‍ത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും യാത്രചിലവടക്കമുള്ള വമ്പിച്ച ബാധ്യതകള്‍ വഹിക്കാനാകാതെ ഉഴമലയ്ക്കൽ സ്വദേശിയായ രജിതക്ക് മത്സരത്തില്‍ പങ്കെടുക്കാനാകാത്ത വാർത്ത നെടുമങ്ങാട് ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ആ‍ഴ്ചകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബിനീഷ് കോടിയേരി രജിതയുടെ യാത്രാചിലവ് ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നു. തലശ്ശേരിയിലെ ഫ്രന്‍റ്സ് ക്രിക്കറ്റ് ക്ലബ്ബും BK-22 ക്രിക്കറ്റ് ക്ലബ്ബും വ‍ഴിയാണ് ബിനീഷ് കോടിയേരി എച്ച് എം രജിതയുടെ ജക്കാര്‍ത്താ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള യാത്രാചിലവ് വഹിക്കുന്നത്. തലശ്ശേരി എംഎൽഎ ഷംസീറും ബിനീഷ് കോടിയേരിയുമാണ് ക്ലബ്ബിന്റെ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്

എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കലിനെ പ്രതിനിധാനം ചെയ്ത് പല കായിക ഇവന്ററുകൾകും സ്ക്കൂളിന്റെ മുദ്ര പതിപ്പിച്ച വ്യക്തിയാണ് കേരളോത്സവത്തിനും അമേച്വർ മീറ്റിനും ആൾ ഇന്ത്യ ഇന്റർ യുണിവേർസിറ്റി അത്‌ലറ്റിക്‌ മീറ്റിനും പ്രശംസനീയമായ പ്രകടനങ്ങളാണ് കാഴ്ചവച്ചത്. വിവാഹശേഷവും രജിത കായികലോകത്തിനോട് മുഖം തിരിച്ചില്ല. ഭർത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബ ജീവിതത്തിനിടയിലും തന്റെ കായിക ലോകത്തിന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ രജിത സമയം കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ 35-മത് ഇന്റർനാഷണൽ മേഷ്സന്റൽ ചാമ്പ്യൻഷിപ്പിൽ ശില 800 നും 1500 മീറ്ററിനും വെള്ളി മെഡലുകൾ നേടി. രജിതയ്ക്ക് പരിശീലനം നൽകുന്നത് രജിതയുടെ ഭർത്താവായ ദീപുവാണ്.

രജിതയുടെ നിസ്സഹായവസ്ഥ മാധ്യമങ്ങളിൽ വന്നതാണ് ബിനീഷ് കോടിയേരി ഈ കായിക പ്രതിഭക്ക് സഹായ ഹസ്തവുമായി മുന്നോട്ടു വരാനിടയാക്കിയത്. അടുത്ത മാസം പത്തിനു മുൻപായി ചെക്ക് രാജിതയ്ക്ക് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *