Special

വാഹന ഹബ്ബിന് പിന്നാലെ ഹോം അപ്ലൈൻസ് ഹബ്ബായി മാറി നെടുമങ്ങാടും

ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന് പിന്നാലെ നെടുമങ്ങാട് നഗരത്തിലേക്ക് ഹോം അപ്ലൈൻസ് ശ്രേണിയിലേക്ക് ക്യു ആർ എസ് ഷോറൂം എത്തി. കേരളത്തിലെ പ്രമുഖ ഹോം അപ്ലൈൻസ് കൂടിയാണ് ക്യു ആർ എസ്. തിരുവനന്തപുരത്തിന്റെ ഉപ-ആസ്ഥാനം കൂടിയായ നെടുമങ്ങാട്ടെ വലിയ ഷോറൂമുകളിലൊന്നായി നെടുമങ്ങാട് ക്യു ആർ എസ് മാറിയെന്നു പറയാം. തിരുവനന്തപുരം ജില്ലയിൽ നിലവിൽ അഞ്ച് ഷോറൂമുകളാണ് ഇവർക്കുള്ളത്. നേമം, കരമന, എംജി റോഡ്, പട്ടം, ശ്രീകാര്യം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ. ക്യു ആർ എസ് ഷോറൂമിനു പിന്നാലെ നെടുമങ്ങാട് സോണി ഏജൻസി യുടെ പുതിയ ഷോറൂം ആരംഭിച്ചു. നിലവിലെ സോണി ഏജൻസിയുടെ എതിർവശത്തായാണ് പുതിയ ഷോറൂം ആരംഭിച്ചത്.

 

 

നെടുമങ്ങാട് നഗരത്തിലെ വികസനം ഇപ്പോൾ സ്വകാര്യ മേഖലയിൽ മുന്നേറാനൊരുങ്ങുന്നു. നെടുമങ്ങാട്ടേക്ക് സ്വകാര്യ നിക്ഷേപകർ എത്താൻ മടി കാണിച്ചിരുന്ന കാലം മാറി വരുന്നു. നാലുവരിപാതകൂടി വരുന്നതോടു കൂടി നെടുമങ്ങാട് നഗരത്തിന്റെ വികസനം ഇപ്പോഴുള്ളതിനേക്കാൾ ഒരുപടി മുന്നിലെത്തുമെന്നു പ്രതീക്ഷിക്കാം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *