Latest

ശോഭ സുരേന്ദ്രനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; വാഴത്തോട്ടം അന്ഗ്നിക്കിരയായി

വർക്കല: സ്ഥാനാർഥി സ്വീകരണത്തിനിടെ കത്തിച്ച പടക്കത്തിലെ തീപടർന്ന് വർക്കല തച്ചൻകോണത്ത് വാഴത്തോട്ടം കത്തിനശിച്ചു. സമീപത്തെ ഗോഡൗണിലേക്ക് പടരുന്നതിന് മുമ്പ് അഗ്നിരക്ഷാസേന തീ കെടുത്തിയതിനാൽ വലിയ നാശനഷ്ടമൊഴിവായി. ബുധനാഴ്ച രാവിലെ 10.45-ഓടെയായിരുന്നു സംഭവം.

ബി.ജെ.പി. സ്ഥാനാർഥി ശോഭാ സുരേന്ദ്രന് തച്ചൻകോണത്ത് നൽകിയ സ്വീകരണത്തിനിടയിലാണ് പടക്കം പൊട്ടിച്ചത്. ഇതിൽ നിന്നു തീ ക്ഷേത്രപുരയിടത്തിലെ ഉണങ്ങിക്കിടന്ന വാഴത്തോട്ടത്തിലേക്ക് പടർന്നു. സ്വീകരണം കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോഴാണ് തീ ആളിക്കത്തിയത്. സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *